കോണ്‍ഗ്രസും സിപിഎമ്മും പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2019-02-10 14:33 GMT

ദമ്മാം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ ബിജെപിക്കൊപ്പം പാര്‍ലമെന്റില്‍ കൈകോര്‍ത്തത്തിലൂടെ കോണ്‍ഗ്രസും സിപിഎമ്മും പിന്നാക്ക ജന വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ ദലിത് പിന്നാക്ക ജന വിഭാഗങ്ങളെ വീണ്ടും അടിച്ചമര്‍ത്തുന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ബദര്‍ അല്‍ ജസീറ ക്ലിനിക്കില്‍ നടന്ന സംഗമത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. വികസനത്തിന് വിഭജനമാണ് ഏക മാര്‍ഗമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ചു തീരദേശ ജില്ല രൂപീകരികാണാമെന്ന് യോഗം ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. ഫോറം കഴിഞ്ഞ എട്ടു വര്‍ഷമായി സൗദിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളെയും കുറിച്ച് നസീബ് പത്തനാപുരം വിശദീകരിച്ചു. സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി നിഷാദ് നിലമ്പൂര്‍, ജോയിന്റ് സെക്രട്ടറി റാഫി വയനാട്, ഫ്രറ്റേണിറ്റി ഫോറം ഏരിയാ സെക്രട്ടറി നസീം കടക്കല്‍ സംസാരിച്ചു. ബദറുദ്ദീന്‍, സാദത്ത് തിരൂര്‍, സിദ്ദീഖ് പന്നാനി, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ നേതൃത്വം നല്‍കി.




Tags:    

Similar News