കൊവിഡ് വ്യാപനം അബുദബിയില്‍ തിയേറ്ററുകള്‍ അടപ്പിച്ചു
റസ്റ്റോറന്റുകളില്‍ കസേരകള്‍ തമ്മിലുള്ള അകലം പാലിച്ച് 60 ശതമാനം പേരെ മാത്രം അകത്ത് പ്രവേശിപ്പിച്ചാല്‍ മതി
അബുദബി: കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദബിയിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഷോപ്പിങ് മാളുകളില്‍ 40 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നോട്ടീസില്‍ പറയുന്നു. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. റസ്റ്റോറന്റുകളില്‍ കസേരകള്‍ തമ്മിലുള്ള അകലം പാലിച്ച് 60 ശതമാനം പേരെ മാത്രം അകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിബന്ധനയില്‍ പറയുന്നത്.