ദമാം മീഡിയ ഫോറം മാധ്യമ ശില്പശാല 20 ന്
വാര്‍ത്തയുടെ ഭാഷ, ഉറവിടം, സ്വഭാവം, ശേഖരണം, തയ്യാറക്കല്‍, സാങ്കേതങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പശാല. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കായി വെവ്വേറേ പരിശീലനം നടക്കും.
ദമാം: ദമാം മീഡിയ ഫോറം പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 ന് വൈകുന്നേരം മൂന്നിന് ദമാം ദാറുസ്സിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി. തല്‍പരരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങളിലെ പിആര്‍ഒമാര്‍ക്കം രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്തയുടെ ഭാഷ, ഉറവിടം, സ്വഭാവം, ശേഖരണം, തയ്യാറക്കല്‍, സാങ്കേതങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പശാല. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കായി വെവ്വേറേ പരിശീലനം നടക്കും.
സാമൂഹിക മാധ്യമങ്ങളും മാധ്യമ സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ പ്രവണതകള്‍, പ്രാദേശിക സംഘടനാ വാര്‍ത്തയെഴുത്തിലെ രീതികള്‍ എന്നിവയെക്കുറിച്ച് ശില്പശാലയില്‍ ചര്‍ച്ച നടക്കും.
മീഡിയ ഫോറത്തിന്റെ പൊതു സമ്പര്‍ക്ക പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടിയ്ക്ക് മാധ്യമ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ newsdmf@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 055 693 7250 എന്ന വാട്‌സാപ്പ് നമ്പറിലോ ബന്ധപ്പെടണമെന്ന് ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് അറിയിച്ചു.