യുപിയില്‍ യോഗിയുടെ കിരാത ഭരണം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് കുട്ടികളെ പോലും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Update: 2019-12-31 15:43 GMT

ദമ്മാം: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ കിരാതഭരണം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് കുട്ടികളെ പോലും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ജയ്ശ്രീരാം വിളികളോടെയാണു മുസ്‌ലിംകളെ ലക്ഷ്യംവച്ചുകൊണ്ട് പോലിസ് നേരിടുന്നത്. മുസ്‌ലിം വിരുദ്ധമായ എന്‍ആര്‍സിക്കെതിരേ രാജ്യ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മോഹം അറബിക്കടലില്‍ അവസാനിക്കുമെന്നു ഭരണക്കാര്‍ മനസിലാക്കണമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറത്തില്‍ പുതുതായി അംഗത്വമെടുത്തവരെ ഫോറം അദാമ ബ്രാഞ്ച് പ്രസിഡന്റ് ഹുസൈന്‍ മണക്കടവ് ഷാളണിയിച്ചു സ്വീകരിച്ചു. ഷഫീഖ് വെഞ്ഞാറമൂട്, സജീബ് പള്ളിക്കല്‍, സുബൈര്‍ വെഞ്ഞാറമൂട്, അബ്ദുല്‍ വാഹിദ് ചിറയിന്‍ കീഴ്, സജീര്‍ വെഞ്ഞാറമൂട് സംബന്ധിച്ചു.

Tags:    

Similar News