സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് നടപ്പാക്കി

പദ്ധതി നടപ്പാക്കിയോ എന്നറിയാന്‍ 9700 പരിശോധനകള്‍ നടത്തി. 1900 നിയമ ലംഘനകള്‍ കണ്ടെത്തി.

Update: 2020-05-17 14:45 GMT

ദമ്മാം: രാജ്യത്തെ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന 80 ശതമാനം സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കി കഴിഞ്ഞതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

പദ്ധതി നടപ്പാക്കിയോ എന്നറിയാന്‍ 9700 പരിശോധനകള്‍ നടത്തി. 1900 നിയമ ലംഘനകള്‍ കണ്ടെത്തി. കറന്‍സി ഇടപാട് വഴി കൊവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനും ബിനാമി ബിസിനസ് അവസാനപ്പിക്കാനുമായി കഴിഞ്ഞ ആാഴ്ച മുതലാണ് ഭക്ഷ്യ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കിയത്. 

Tags:    

Similar News