സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഇ-പേയ്‌മെന്റ് നിര്‍ബന്ധം

Update: 2020-05-10 13:08 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായും ബിനാമി ബിസിനസ്സ് തടയുന്നതിനുമായി ബക്കാലകളിലും ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന മറ്റിതര സ്ഥാപനങ്ങളിലും ഇന്നുമുതല്‍ ഇ-പേയ്‌മെന്റ് നിര്‍ബന്ധമാക്കിയതയി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസ്സ് തടയുന്നതിന്റെ ഭാഗമായി നാലാംഘട്ടമായാണ് ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തേ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലങ്ങളിലും ബാര്‍ബര്‍ ഷോപ്പ്, വസ്ത്രം അലക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇ-പേയ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു. ബിനാമി ബിസിനസ് തടയാന്‍ പടണമിടപാടുകളില്‍ ഇ-പേയ്‌മെന്റ് കൊണ്ടുവരുമെന്ന് സൗദി ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.


Tags:    

Similar News