മഹാത്മാഗാന്ധിയുടെ സന്ദേശങ്ങള്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചു: ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ഷിര്‍ മുഹമ്മദ് ഇബ്രാഹീമി മുഖ്യ അഥിതിയായിരുന്നു. സൗദി ഗസറ്റ് ചീഫ് എഡിറ്റര്‍ റാം നാരായണ അയ്യര്‍ ഗാന്ധിജിയുടെ ജീവിത സന്ദേശം നല്‍കി. മഹാത്മാഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ സംസ്‌കാരവും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീഡിയോയും ഫോട്ടോ ഗാലറിയും സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചടങ്ങില്‍ സംസാരിച്ചു.
ഐക്യരാഷ്ട്ര സഭ 2007 മുതല്‍ അന്താരാഷ്ട്ര അഹിംസാ ദിനമായി അംഗീകരിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കൊറോണാ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് കോണ്‍സുലേറ്റ് അംഗണത്തില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചത്.
അഹിംസാ ദിനത്തിന്റെയും മഹാത്മാഗാന്ധി ഉയര്‍ത്തിക്കാട്ടിയ സന്ദേശങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഉതകുന്ന പരിപാടികള്‍ ആകര്‍ഷണീയമായി.
സൗദിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനയും പ്രബന്ധ മല്‍ത്സരവും സംഘടിപ്പിച്ചിരുന്നു. ഖാദി മാസ്‌കുകളുടെയും പ്രദര്‍ശനവും നടന്നു. ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം 'സൈക്കിള്‍ സവാരി ആരോഗ്യത്തിന് എന്ന പരിപാടിയും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ കോണ്‍സുല്‍ ഹംന മറിയം, സുലൈമാന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.