എന്‍പി മൊയ്തീന്‍ മാധ്യമ പുരസ്‌ക്കാരം വിതരണം ചെയ്തു
കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം എല്‍ എയുമായ അന്തരിച്ച എന്‍ പി മൊയ്തീന്റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബയില്‍ കെ മുരളീധരന്‍ എം പി വിതരണം ചെയ്തു. യുഎഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോട് ഫ്രണ്ട്‌സ് ' ആണ് അവാര്‍ഡ്ദാനം സംഘടിപ്പിച്ചത്.
ദുബയ് :കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം എല്‍ എയുമായ അന്തരിച്ച എന്‍ പി മൊയ്തീന്റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബയില്‍ കെ മുരളീധരന്‍ എം പി വിതരണം ചെയ്തു. യുഎഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോട് ഫ്രണ്ട്‌സ് ' ആണ് അവാര്‍ഡ്ദാനം സംഘടിപ്പിച്ചത്. മാധ്യമ പുരസ്‌ക്കാരത്തിന് ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാര്‍ അര്‍ഹനായി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരാള്‍ തുടര്‍ച്ചയായി , ഒരേ ചാനലില്‍ 11 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി 555 എപ്പിസോസുകള്‍ ചെയ്ത് , ഗള്‍ഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിനാണ് മാധ്യമ പുരസ്‌ക്കാരം. വടകര ലോകസഭാംഗം കെ മുരളീധരന്‍ അവാര്‍ഡ് സമ്മാനിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. ടി സിദിഖ് പൊന്നാട് ചാര്‍ത്തി. കെപിസിസി സെക്രട്ടറി അഡ്വ കെ പ്രവീണ്‍കുമാറും ഇന്‍കാസ് യുഎഇയുടെ കേന്ദ്രസംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഇതോടൊപ്പം നസീര്‍ വാടാനപ്പിളളി ( സാമൂഹ്യസേവനം ), എ കെ അബ്ദുല്‍റഹ്മാന്‍ (ലൈഫ് ടൈം അച്ചീവ്‌മെന്റ് ) , ഇസ്മയില്‍ ഹംസ ( ബിസിനസ് എക്‌സലന്‍സ് ), ഇട്ടിമാണി എന്ന സിനിമയില്‍ ഗാനം ആലപിച്ച പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവിക സൂര്യപ്രകാശ് (കല) എന്നിവരും വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നേടി. പരിപാടിയുടെ ഇവന്റ് ഡയറക്ടര്‍ ജാക്കി റഹ്മാന്‍, മൊയ്തീന്‍ കുറുമത്ത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. കോഴിക്കോട് ഫ്രണ്ട്‌സിന്റെ ഈദ് ഓണം ആഘോഷം കെ മുരളീധരന്‍ എം പി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ ചെക്യാട് സ്വാഗതവും യു എസ് ജിജു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും ഇതോടൊപ്പം അരങ്ങേറി.