ലാവ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

വിവര സാങ്കേതികാ വിദ്യാ പ്രദര്‍ശനമായ ദുബയില്‍ നടക്കുന്ന ജൈറ്റക്‌സ് വീക്കിനോടനുബന്ധിച്ച് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ബെങ്കോ വി8 പുറത്തിറക്കി.

Update: 2019-10-10 14:49 GMT

ദുബയ്: വിവര സാങ്കേതികാ വിദ്യാ പ്രദര്‍ശനമായ ദുബയില്‍ നടക്കുന്ന ജൈറ്റക്‌സ് വീക്കിനോടനുബന്ധിച്ച് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ബെങ്കോ വി8 പുറത്തിറക്കി. കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി, 3 റിവേഴ്‌സ് കേമറ, 6.53 ഇഞ്ച് വലിപ്പം, 32 ജിബി മെമ്മറി, മുഖം കൊണ്ടും വിരലടയാളം കൊണ്ടും ലോക്ക് തുറക്കാന്‍ കഴിയുന്ന സംവിധാനങ്ങളോടെയാണ് ഈ പുതിയ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെങ്ങും 600 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ലാവ ചെയര്‍മാന്‍ ജാക്കി ഹുവാംങ് പറഞ്ഞു. ഇന്ത്യയില്‍ മാത്രം 90 സ്റ്റോറുകളുള്ള ലാവക്ക് പശ്ചിമേഷ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലാവ വൈസ് പ്രസിഡന്റ് ബില്ലി ലുവോ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ പശ്ചിമേഷ്യയില്‍ 15 ലാവ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.  

Tags:    

Similar News