ഷാര്‍ജയില്‍ കേബിള്‍ കാര്‍ പദ്ധതി നടപ്പാക്കുന്നു

Update: 2019-10-28 14:12 GMT

ഷാര്‍ജ: നഗരത്തില്‍ കാബിള്‍ കാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹാംഗിംഗ് കാബിള്‍ കാര്‍ ഓടിച്ചു. ഷാര്‍ജ എയര്‍ പോര്‍ട്ട് റോഡിലുള്ള പാര്‍ക്കില്‍ നിന്നും 2.8 കിമി ദൂരത്തില്‍ മുവൈല റോഡ് വരെയാണ് കാബിള്‍ കാര്‍ ഓടിച്ചത്. ഷാര്‍ജ റിസര്‍ച്ച് ടെക്‌നോളജി ആന്റ് ഇനോവേഷന്‍ പാര്‍ക്ക് (എസ്ആര്‍ടിഐപി) യുടെ സ്‌കൈവെയ് പദ്ധതി പ്രകാരമാണ് പുതിയ ഗതാഗത സംവിധാനം ഷാര്‍ജയില്‍ ഒരുക്കുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ കാബിള്‍ കാറിലിരുന്ന് യാത്ര ചെയ്ത് സംവിധാനം വിലയിരുത്തി. യാത്രക്കാരെയും ചരക്ക് സാധനങ്ങളും കൊണ്ട് പോകാന്‍ കഴിയുന്ന ആകാശ യാത്രയാണ് ഷാര്‍ജയില്‍ ഒരുക്കുന്നത്.  

Tags:    

Similar News