ഡിഎച്ച്എ ഉന്നത തല പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു

ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖൂത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഉന്നത പ്രതിനിധി സംഘം കൊച്ചിയിലുള്ള കൊച്ചിയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി.

Update: 2019-12-02 07:49 GMT

ദുബയ്: ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖൂത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഉന്നത പ്രതിനിധി സംഘം കൊച്ചിയിലുള്ള കൊച്ചിയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി. ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട് ആടക്കമുള്ള ടീം അംഗങ്ങള്‍ ചേര്‍ന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ദുബയ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സിഇഒ ഡോ യൂനുസ് കാസിം, ദുബയ് ഹോസ്പിറ്റല്‍ സിഇഒ ഡോ മറിയം റഹീസി, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ മുന തഹ്്‌ലൂക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മന്‍സൂര്‍ നത്താരി, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ മുഹമ്മദ് അല്‍ റിദ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സഹകരണ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സംഘം സന്ദര്‍ശനം നടത്തിയത്. ദുബയിലെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനമെന്ന് ഹുമൈദ് അല്‍ ഖൂത്തമി വ്യക്തമാക്കി. 

Tags:    

Similar News