ദുബയില്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തിലാക്കി.

ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ദുബയില്‍ ലളിതമാക്കി.

Update: 2020-01-31 20:26 GMT

ദുബയ്: ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ദുബയില്‍ ലളിതമാക്കി. ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) 'ഹമാദ്' എന്ന പേരില്‍ നടപ്പാക്കുന്ന ഇലക്ട്രോണിക്ക് സംവിധാനം വഴിയായിരിക്കും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക. ഇതിനായിട്ടുള്ള ഫോറങ്ങള്‍ പൂരിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നേരെത്തെ ദുബയിലെ ഏത് ആശുപത്രിയിലും ജനിക്കുകയോ മരിക്കുകയോ ചെയ്യുകയാണങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ബറാഹ ആശുപത്രിയില്‍ നിന്നുമാണ് ലഭിച്ചിരുന്നത്. പുതിയ നടപടി പ്രകാരം റാഷിദ്, ദുബയ്, ലത്തീഫ, ഹത്ത തുടങ്ങിയ ആശുപത്രികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും കൂടാതെ ജുമൈറ ലെയ്ക്ക് ടവര്‍, അപ്ടൗണ്‍ മിര്‍ദിഫ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 

Tags:    

Similar News