ദുബയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു
ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ദുബയ് സുപ്രീം കമ്മറ്റി ഓഫ് ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും കോവിഡ്-19 കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെയും സഹകരണത്തോടെ ദുബയില്‍ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ചു.
ദുബയ്: ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ദുബയ് സുപ്രീം കമ്മറ്റി ഓഫ് ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും കോവിഡ്-19 കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെയും സഹകരണത്തോടെ ദുബയില്‍ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ചു. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള ഫൈസര്‍ കമ്പനിയുടെ ബയോണ്‍ടെക് എന്ന വാക്‌സിനേഷനാണ് നല്‍കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം തുടങ്ങിയ മാറാ രോഗികള്‍ക്കായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കോവിഡ് പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കായിരിക്കും. മൂന്നാം ഘട്ടത്തില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കുത്തിവെപ്പ് നടത്തും. ആദ്യ ഘട്ടമെന്ന നിലയില്‍ 84 വയസ്സായ സ്വദേശിയായ 84 വയസ്സായ അലി സാലിം അലിയും ദുബയ് ആംബുലന്‍സിലെ ജീവനക്കാരിയായ ഷമ സൈഫ് റാഷിദ്, ഡിഎച്ച്എ നഴ്‌സിംഗ് ജീവനക്കാരിയായ ആഷ സൂസന്‍ ഫിലിപ്പ്, ആര്‍ടിഎ ഡ്രൈവറായ ആസിഫ് ഖാന്‍, ദുബയ് പോലീസ് ഉദ്യോഗസ്ഥനായ ആദില്‍ ഹസ്സന്‍ എന്നിവരാണ് വാക്‌സിന്‍ സ്വീകരിച്ചത്. സാബീല്‍, അല്‍ മിസ്ഹര്‍, നാദ് അല്‍ ഹമര്‍, അല്‍ ബര്‍ഷ, അപ്ടൗണ്‍ മിര്‍ദിഫ് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഹത്ത ഹോസ്പിറ്റലിലും ആണ് വാക്‌സിനേഷന്‍ ലഭിക്കുന്നത്. വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ ഡിഎച്ച്എയുടെ ആപ്പ് വഴിയോ 800 342 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡിഎച്ച്എ ദുബയ് നഗരത്തെ ലോകത്തിലെ ആരോഗ്യ സുരക്ഷ നഗരമാക്കി മാറ്റുകയായിരുന്നു. പ്രതിദിനം 80,000 പിസിആര്‍ ടെസ്റ്റുകളാണ് ഡിഎച്ച്എ നടത്തുന്നത്.