ഷാര്‍ജ ടൂറിസം ഫോട്ടോഗ്രാഫി അവാര്‍ഡ് കമാല്‍ കാസിമിന്

ഷാര്‍ജ കോമേഴ്‌സ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച 'ഷാര്‍ജ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2019' ന്റെ ഭാഗമായി നടത്തിയ മീഡിയ അവാര്‍ഡില്‍ ബെസ്റ്റ് ഫോട്ടോജേര്‍ണലിസ്റ്റിനുള്ള അവാര്‍ഡ് മലയാളിയും ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിന പത്രത്തിലെ ഫോട്ടോജേര്‍ണലിസ്റ്റുമായ തൃശ്ശൂര്‍ ചാവക്കാട് സ്വദേശി കമാല്‍കാസ്സിം അര്‍ഹനായി

Update: 2020-01-18 13:34 GMT

ഷാര്‍ജ: ഷാര്‍ജ കോമേഴ്‌സ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച 'ഷാര്‍ജ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2019' ന്റെ ഭാഗമായി നടത്തിയ മീഡിയ അവാര്‍ഡില്‍ ബെസ്റ്റ് ഫോട്ടോജേര്‍ണലിസ്റ്റിനുള്ള അവാര്‍ഡ് മലയാളിയും ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിന പത്രത്തിലെ ഫോട്ടോജേര്‍ണലിസ്റ്റുമായ തൃശ്ശൂര്‍ ചാവക്കാട് സ്വദേശി കമാല്‍കാസ്സിം അര്‍ഹനായി. ഡിസംബര്‍ പതിനേഴു മുതല്‍ ഇരുപത്തൊന്നു വരെ

ഷാര്‍ജ കോര്‍ണീഷിലെ കാലിദ് ലഗൂണില്‍ വെച്ച് നടന്ന അന്താരാഷ്ട്ര സ്പീഡ്‌ബോട്ടു മത്സരത്തിലെ ഫോട്ടോകള്‍ക്കായിരുന്നു അവാര്‍ഡ് , ക്യാഷ് െ്രെപസും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പതിനഞ്ചു വര്‍ഷത്തോളമായി ഗള്‍ഫ് ടുഡേ ദിനപത്രത്തില്‍ ജോലിനോക്കുന്ന കമാല്‍കാസ്സിം ദുബായ് ഷോപ്പിങ് ഫെസ്‌റിവലിനോടനുബന്ധിച്ചു നടത്തിയിരുന്ന മീഡിയ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏഴു തവണയും, എല്ലാ വര്‍ഷവും ഗ്ലോബല്‍ വില്ലേജിന്റെ ഭാഗമായി നടത്തിവരുന്ന ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മൂന്ന് തവണയും , ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തരിയം ഫൗണ്ടേഷന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ് രണ്ടു തവണയും നേടിയിട്ടുണ്ട് , കൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അടക്കം നാല്പത്തിയൊന്നോളം ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ കമാല്‍കാസിമിനെ തേടി എത്തിയിട്ടുണ്ട്. സുനാമി , ജലക്ഷാമം , ഇന്ത്യ അറബ് സാംസ്‌കാരിക സൗഹൃദം , എന്നി ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടവയായിരുന്നു. ഷമീമ കമാല്‍ ഭാര്യയും വിദ്യാര്‍ത്ഥികളായ ഷാഹീന്‍ഷാ കമാല്‍, റിയ നൗറീന്‍ കമാല്‍ എന്നിവര്‍ മക്കളുമാണ് . 

Tags:    

Similar News