ദുബയ് ചുറ്റിക്കറങ്ങാന്‍ വാടകക്ക് സൈക്കിളുകളും

പരിസ്ഥിതി മലിനീകരണം നടത്താതെ ദുബയ് ചുറ്റിക്കറങ്ങാന്‍ വാടകക്ക് സൈക്കിളുമായി ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ).

Update: 2020-02-22 15:11 GMT

ദുബയ്: പരിസ്ഥിതി മലിനീകരണം നടത്താതെ ദുബയ് ചുറ്റിക്കറങ്ങാന്‍ വാടകക്ക് സൈക്കിളുമായി ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ). ആഫ്രിക്കന്‍ രാജ്യങ്ങളിലെ കരീം എന്ന സാങ്കേതിക വിദഗ്ദ്ധ സ്ഥാപനവുമായി ചേര്‍ന്നാണ് സൈക്കില്‍ വാടകക്ക് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍,സിഇഒ മുദസ്സിര്‍ ശൈഖ്, ദുബയ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ അഹമ്മദ് സുലായം എന്നിവര്‍ ചേര്‍ന്നാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. കരീം ആപ്പ് ഉപയോഗിച്ച് സൈക്കിള്‍ ബുക്ക് ചെയ്യുകയും വാടക നല്‍കുകയും ചെയ്യാം. 78 സ്‌റ്റേഷനുകളിലായി 780 സൈക്കിളുകളാണ് ഇപ്പോള്‍ വാടകക്കായി ഒരുക്കിയിരിക്കുന്നത്. അപേക്ഷയില്‍ കാണുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് സൈക്കളിന്റെ ലോക്ക് തുറന്ന് സ്വയം സൈക്കിള്‍ ഒറ്റക്ക് ചവിട്ടി പോകാന്‍ കഴിയും. ദുബയ് മറീന, ജുമൈറ ബീച്ച് റോഡ്, ജുമൈറ ലെയ്ക്ക് ടവേഴ്‌സ്, ദുബയ് വാട്ടര്‍ കനാല്‍, ദുബയ് മീഡിയ സിറ്റി എന്നിവിടങ്ങളിലാണ് കൂടുതല്‍ സൈക്കിളോട്ടക്കാരെ പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സൈക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മതാര്‍ അല്‍ തായര്‍ പറഞ്ഞു. സൈക്കിള്‍ ചവിട്ടാനായി മാത്രം ദുബയില്‍ 425 കി.മി ട്രാക്കുകളാണ് നിര്‍മ്മിച്ചിരിക്കുന്നത് രണ്ട് വര്‍ഷത്തിനകം ട്രാക്കുകള്‍ 647 കി.മി ആക്കി വര്‍ദ്ധിപ്പിക്കും.

Tags:    

Similar News