ദുബയില്‍ നിന്നും ഷാര്‍ജയിലേക്കും അജ്മാനിലേക്കും പുതിയ ബസ്സ് റൂട്ടുകള്‍
ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) മൂന്ന് ഇന്റര്‍സിറ്റി ബസ്സ് റൂട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഷാര്‍ജ, അജ്മാന്‍ എന്നീ നഗരങ്ങളിലേക്കാണ് പുതിയ ബസ്സകള്‍ ഓടി തുടങ്ങുക
ദുബയ്: ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) മൂന്ന് ഇന്റര്‍സിറ്റി ബസ്സ് റൂട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഷാര്‍ജ, അജ്മാന്‍ എന്നീ നഗരങ്ങളിലേക്കാണ് പുതിയ ബസ്സകള്‍ ഓടി തുടങ്ങുക. ഇ 311 എന്ന പേരിലുള്ള ബസ്സ് റാഷിദിയ്യ മെട്രോ സ്‌റ്റേഷനില്‍ നിന്നും ഷാര്‍ജയിലേക്ക് രാവിലെ 5.30 മുതല്‍ രാത്രി 11 വരെ സര്‍വ്വീസ് നടത്തും. ഇ 315 എന്ന റൂട്ടില്‍ ദുബയ് എത്തിസലാത്ത് മെട്രോയില്‍ നിന്നും ഷാര്‍ജയിലേക്ക് രാവിലെ 5 മുതല്‍ രാത്രി 11 വരെ സര്‍വ്വീസ് നടത്തും. ഇ 316 എന്ന റൂട്ടില്‍ റാഷിദിയ്യ മെട്രോ സ്‌റ്റേഷന്‍ മുതല്‍ ഷാര്‍ജ എയര്‍പോര്‍ട്ട് റോഡ് ഇന്റര്‍ചെയിഞ്ച് വരെയാണ് സര്‍വ്വീസ്. ദുബയ് എത്തിസലാത്ത് മെട്രോ മുതല്‍ അജ്മാന്‍ വരെയുള്ള റൂട്ടിലോടുന്ന ബസ്സിന്റെ നമ്പര്‍ ഇ 411 ആയിരിക്കും.