വി നന്ദകുമാര്‍ ഫോബ്‌സ് പട്ടികയില്‍
ആഗോള തലത്തിലുള്ള പ്രമുഖ മാഗസിനായ ഫോബ്‌സിന്റെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറും മലയാളിയുമായ വി നന്ദകുമാര്‍ ഇടം പിടിച്ചു.
ദുബയ്: ആഗോള തലത്തിലുള്ള പ്രമുഖ മാഗസിനായ ഫോബ്‌സിന്റെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറും മലയാളിയുമായ വി നന്ദകുമാര്‍ ഇടം പിടിച്ചു. ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ പ്രൊഫഷനലുകളെയാണ് മാഗസിന്‍ തിരഞ്ഞെടുത്ത്. മാസ്റ്റര്‍ കാര്‍ഡ്, പെപ്‌സി തുടങ്ങിയ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2000ത്തില്‍ ലുലു ഗ്രൂപ്പില്‍ ചേര്‍ന്ന് നന്ദകുമാര്‍ 2015 മുതല്‍ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. ടൈംസ് ഗ്രൂപ്പില്‍ മീഡിയാ കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന നന്ദകുമാര്‍ ഈ പട്ടികയില്‍ സ്ഥാനം കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ്. ലുലു ഗ്രൂപ്പിന്റെ വിജയത്തില്‍ സുപ്രധാന പങ്കാണ് നന്ദകുമാര്‍ വഹിക്കുന്നത്.