അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ യുഎഇയില്‍ കൊറോണ പരിശോധനക്ക് വിധേയമാകണം

മറ്റു രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞെത്തുന്ന യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊറോണ പരിശോധനക്ക് വിധേയമാകണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

Update: 2020-03-07 15:42 GMT

ദുബയ്: മറ്റു രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞെത്തുന്ന യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊറോണ പരിശോധനക്ക് വിധേയമാകണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ഒരു മാസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് പിടികൂടിയിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് രോഗം പടരാതിരിക്കാനാണ് ഈ നടപടി. ഏപ്രില്‍ 5 നാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത്.  

Tags:    

Similar News