ദുബയ്: പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും ഒരു മാസത്തേക്ക് അടക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് അഫയേഴ്സും മതകാര്യ വകുപ്പും നിര്‍ദ്ദേശം നല്കി. കോവിഡ്-19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തി പുനര്‍നടപടി സ്വീകരിക്കും. ആളുകള്‍ കൂട്ടമായി എത്തുന്ന മോസ്ക്കുകള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ എല്ലാ ആരാധനാലയങ്ങെല്ലാം തന്നെ ഈ നിര്‍ദ്ദേശം നടപ്പാക്കും. ഇന്ന് രാത്രി 9 മുതലാണ് അടച്ചിടുന്നത്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ബന്ധപ്പട്ടവര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത