എയര്‍ ഇന്ത്യയുടെ യുഎഇ സര്‍വ്വീസുകള്‍ പുനഃക്രമീകരിച്ചു.

കോവിഡ്-19 റിപോര്‍ട്ടുകളെ തുടര്‍ന്ന് വിവിധ മേഖലകളിലേയ്ക്കുള്ള എയര്‍ ഇന്ത്യാ സര്‍വീസുകളില്‍ മാറ്റം വരുത്തി. അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്.

Update: 2020-03-17 16:42 GMT

ദുബയ്: കോവിഡ്-19 റിപോര്‍ട്ടുകളെ തുടര്‍ന്ന് വിവിധ മേഖലകളിലേയ്ക്കുള്ള എയര്‍ ഇന്ത്യാ സര്‍വീസുകളില്‍ മാറ്റം വരുത്തി. അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സര്‍വീസുകളാണ് പുനഃക്രമീകരിച്ചത്. എന്നാല്‍, സമയത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഈ മാസം 21 മുതല്‍ അടുത്തമാസം 30 വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്കും(ഐഎ 933) തിരികെയും(ഐഎ 934) സര്‍വീസുണ്ടാകും. കോഴിക്കോട്-ദുബായ് (ഐഎ 937), ദുബായ് -കോഴിക്കോട്(ഐഎ 938) എന്നിവ ഇന്നലെ മുതല്‍ അടുത്ത മാസം 30 വരെ ദിവസവും സര്‍വീസ് നടത്തും.

മറ്റു സെക്ടറുകള്‍:

ഷാര്‍ജ-തിരുവന്തപുരം (ഐഎ 968) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ഷാര്‍ജ-കോഴിക്കോട്(ഐഎ 997) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.

കോഴിക്കോട്-ഷാര്‍ജ(ഐഎ 998) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ചെന്നൈ-തിരുവനന്തപുരം ഷാര്‍ജ(ഐഎ 967) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.

ഷാര്‍ജ-തിരുവനന്തപുരം-ചെന്നൈ(ഐഎ 968) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ചെന്നൈ-ദുബായ് (ഐഎ 905) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ദുബായ്‌ചെന്നൈ(ഐഎ 906) തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ഗോവ/ബെംഗ്ലുരു-ദുബായ് (ഐഎ 993)വ്യാഴം, ഞായര്‍.

ദുബായ് -ഗോവ/ബെംഗ്ലുരു(ഐഎ 994)വ്യാഴം, ഞായര്‍

മുംബൈ-അബുദാബി(ഐഎ 945) ചൊവ്വ, വ്യാഴം, ശനി, ഞായര്‍.

അബുദാബി-മുംബൈ (ഐഎ 946)തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍.

ഇന്‍ഡോര്‍-ദുബായ് (ഐഎ 903) ബുധന്‍, ശനി(അടുത്തമാസം 27 വരെ).

ദുബായ്-ഇന്‍ഡോര്‍ (ഐഎ 904) വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).

കൊല്‍ക്കത്ത-ദുബായ് (ഐഎ 917)വ്യാഴം, വെള്ളി, ഞായര്‍(അടുത്തമാസം 28 വരെ).

ദുബായ്‌കൊല്‍ക്കത്ത(ഐഎ 918) ബുധന്‍, വ്യാഴം, ശനി(അടുത്തമാസം 28 വരെ).

പ്രതിദിന സര്‍വീസുകള്‍:

വിശാഖപട്ടണം/ഹൈദരാബാദ്-ദുബായ് (ഐഎ 951), ദുബായ്‌ഹൈദരാബാദ്/വിശാഖപട്ടണം(ഐഎ 952), മുംബൈ-ദുബായ്(ഐഎ 983), ദുബായ്-മുംബൈ(ഐഎ 984), ഡല്‍ഹി-ദുബായ് (ഐഎ 995), ദുബായ്-ഡല്‍ഹി(ഐഎ 996) എന്നീ പ്രതിദിന സര്‍വീസുകളും അടുത്തമാസം 30 വരെയുണ്ടാകും. 

Tags:    

Similar News