വളാഞ്ചേരി സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2021-05-24 14:53 GMT

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മോച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം പന്ത്രണ്ട് വര്‍ഷമായി ജിദ്ദ മദീനറോഡ് റഹീലി പോളിക്ലിനിക്കിലെ ഫര്‍മാസിയില്‍ ജോലി ചെയ്തുവരുന്നു. പിതാവ്: ഹംസ ഹാജി. മാതാവ്: നബീസ. ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ് ആഷിഖ് (24), അല്‍ സാബിത്ത് (12). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Similar News