ദുബയ്: ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു.അജ്മാന്‍ ഹാബിറ്റാറ്റ് ഫാമില്‍ നടന്ന ഒരു പകല്‍ നീണ്ട ആഘോഷ പരിപാടികളില്‍ ദുബയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ ഗാനമേള,പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.ഓണത്തിന്റ ഭാഗമായി നടക്കുന്ന നാട്ടിലെ ഗ്രാമീണ മത്സരങ്ങളായ ഉറിയടി,തീറ്റ മത്സരം മ്യൂസിക്കല്‍ചെയര്‍ തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു.ദുബായ് വി കെ എം കളരി സംഘം അവതരിപ്പിച്ച കളരി പയറ്റ് പ്രദര്‍ശനവും,കലാഭവന്‍ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.ഉദ്ഘാടന സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തക തന്‍സിഹാഷിര്‍ അധ്യക്ഷത വഹിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെഎം അബ്ബാസ് ഉദ്ഘാടനം ചെയ്തു.എം സി എ നാസര്‍ ആശംസ പ്രസംഗം നടത്തി.അനൂപ് കീച്ചേരി സ്വാഗതവും,ജലീല്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദീന്‍,അരൂണ്‍ പാറാട്ട്,നിഷ് ,രഞ്ജിത്ത് എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ലുലു,ഹോട്ട് പാക്ക്,നെല്ലറ ,മലബാര്‍ ഗോള്‍ഡ് ചിക്കിംഗ് .എന്നിവര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു.