ദുബയില്‍ പുതിയ 100 പ്രകൃതി സൗഹൃദ ബസ്സുകള്‍

ദുബയ്: അന്തരീക്ഷണ മലിനീകരണം ഇല്ലാത്തതും പ്രകൃതിക്കിണങ്ങിയതുമായ 100 ബസ്സുകളുമായി ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി.

Update: 2019-07-09 07:29 GMT

ദുബയ്: അന്തരീക്ഷണ മലിനീകരണം ഇല്ലാത്തതും പ്രകൃതിക്കിണങ്ങിയതുമായ 100 ബസ്സുകളുമായി ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. 'ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട്' എന്ന പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്ന ആര്‍ടിഎ. 17 റൂട്ടുകളിലേക്കായിരിക്കും ഈ ബസ്സുകള്‍ ഏര്‍പ്പെടുത്തുക. 32 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഈ ബസ്സുകളില്‍ ഒരേ സമയം 40 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും. കാര്‍ബണ്‍ മലിനീകരണം കുറക്കുക എന്ന ആസൂത്രണവുമായി മുന്നോട്ട് നീങ്ങുന്ന ഈ ബസ്സുകള്‍ കൂടുതലും മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലേക്കായിരിക്കും ഏര്‍പ്പെടുത്തുക. ഈ ബസ്സുകളിലെല്ലാം തന്നെ വൈഫൈ സംവിധാനവും ലഭ്യമായിരിക്കും.  

Tags:    

Similar News