ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌ക്കരണത്തിനായി ലുലു 1000 കോടി നിക്ഷേപം.

ഭക്ഷ്യ സംസ്‌ക്കരണത്തിനായി ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ 1000 കോടിയുടെ നിക്ഷേപം. കേരള, തെലുങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത

Update: 2020-02-18 15:48 GMT

ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌ക്കരണത്തിനായി ലുലു 1000 കോടി നിക്ഷേപം.

ദുബയ്: ഭക്ഷ്യ സംസ്‌ക്കരണത്തിനായി ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ 1000 കോടിയുടെ നിക്ഷേപം. കേരള, തെലുങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ 3000 കോടി ചിലവിട്ട് നടത്തുന്ന സംസ്‌ക്കരണ കേന്ദ്രങ്ങളിലൂടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് കൊണ്ടിരിക്കുകയാണ്. പുതിയ കേന്ദ്രങ്ങള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തികരിക്കുന്നതോടെ കയറ്റുമതി ഇരട്ടിയാക്കാന്‍ കഴിയുമെന്ന് ലുലു ചെയര്‍മാന്‍ യുസുഫലി എംഎ മാധ്യമങ്ങളോട് പറഞ്ഞു. ദുബയില്‍ നടക്കുന്ന ഗള്‍ഫ് ഫുഡ് പ്രദര്‍ശനത്തില്‍ വെച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രി ഹര്‍സിമ്രാത്ത് കൗര്‍ ബാദലുമായി ഉണ്ടാക്കിയ കരാറിന് ശേഷം സംസാരിക്കുക്കയായിരുന്നു യൂസുഫലി. യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അല്‍ മുഹൈറി, ജോര്‍ദ്ദാന്‍ വ്യവസായ മന്ത്രി താരിഖ് ഹമൂറി എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി.  

Tags:    

Similar News