യുഎഇ പ്രസിഡന്റ് 515 തടവുകാരെ മോചിപ്പിച്ചു
ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് 515 തടവുകാരെ മോചിപ്പിച്ചു.
അബുദബി: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് 515 തടവുകാരെ മോചിപ്പിച്ചു. പുതിയ ജീവിതം നയിക്കാന്‍ വേണ്ടി തടവുകാര്‍ ചെയ്ത കുറ്റങ്ങള്‍ പൊറുത്ത് നല്‍കിയാണ് പ്രസിഡന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക കുറ്റങ്ങള്‍ക്ക് തടവില്‍ കഴിഞ്ഞവര്‍ക്കാണ് കുടുംബത്തോടൊപ്പം ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.