ദുബയ്: യുഎഇ യിലെ ട്രാവല്‍ ടൂറിസ സേവന മേഖലയിലെ ഏറ്റവും ശ്രദ്ധേയ ബ്രാന്‍ഡുകളില്‍ ഒന്നായ 'സ്മാര്‍ട്ട് ട്രാവല്‍' ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും ഈ രംഗത്ത് കൂടുതല്‍ നവസംരംഭകരെ സൃഷ്ടിക്കുന്നതിനുമായി പുതിയ സംരംഭക പദ്ധതിയ്ക്ക് തുടക്കമിട്ടു.ഇത് പ്രകാരം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധരായ സംരംഭകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ട്രാവലിന്റെ ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ അവസരം ഒരുങ്ങുന്നതാണ് പദ്ധതി. ഫ്രാഞ്ചൈസി നിക്ഷേപകര്‍ക്ക് മിനിമം മുതല്‍മുടക്കും ഉയര്‍ന്ന ലാഭവും ഉറപ്പാക്കുന്നതാണ് ഈ സംരംഭക പദ്ധതിയെന്ന് ഇതുസംബന്ധിച്ച് ദുബായില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സ്മാര്‍ട്ട് ട്രാവല്‍ ഫൗണ്ടറും, മാനേജിംഗ് ഡയറക്ടറുമായ അഫി അഹ്മദ് അറിയിച്ചു.
കഴിഞ്ഞകാലങ്ങളിലെ സ്മാര്‍ട്ട് ട്രാവലിന്റെ വിജയകരമായ പ്രവര്‍ത്തന രീതികളും,മികച്ച ബ്രാന്‍ഡ് വാല്യൂയും,ജനസമ്മതിയും ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. ഒരു വര്‍ഷം കൊണ്ട് തന്നെ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിക്കുന്നില്ലെങ്കില്‍ അവരുടെ മുഴുവന്‍ മുതല്‍മുടക്കും തിരിച്ചു നല്‍കുമെന്ന് അഫി അഹ്മദ് വ്യക്തമാക്കി .മാത്രവുമല്ല സംരംഭം തുടങ്ങിയ മൂന്നു മാസത്തിന് ശേഷം നിക്ഷേപകര്‍ക്ക് അതിന്റെ ലാഭവിഹിതങ്ങള്‍ ലഭ്യമായിത്തുടങ്ങും.ഈ മേഖലയിലെ വിപുലമായ സേവനശൃംഖല സ്മാര്‍ട്ട് ട്രാവലിന് ഉള്ളതിനാല്‍ ഫ്രാഞ്ചൈസി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിസ്‌ക് കുറവും, സുതാര്യത ഉറപ്പുവരുത്തുന്നത് കൊണ്ടും കൂടുതല്‍ സംരംഭകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുമെന്ന് അഫി അഹ്മദ് കൂട്ടിചേര്‍ത്തു.2015 ല്‍ 7 ജീവനക്കാരുമായി തുടക്കം കുറിച്ച സ്മാര്‍ട്ട് ട്രാവലില്‍ ഇന്ന് 11 ശാഖകളിലായി നൂറിലധികം സ്റ്റാഫുകള്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. സേവന രംഗത്തെ സ്മാര്‍ട്ട് ട്രാവലിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.2019 ല്‍ കൊവിഡിന് മുന്‍പ് 350 മില്യണ്‍ ദിര്‍ഹമിന്റെ വാര്‍ഷിക വിറ്റുവരവാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഏറ്റവും പ്രതിസന്ധി നേരിട്ട മഹാമാരി കാലത്തും നൂതന ആശയങ്ങള്‍ നടപ്പാക്കികൊണ്ട് വിജയകൈവരിച്ച അപൂര്‍വ്വസ്ഥാപനങ്ങളില്‍ ഒന്നാണ് ഈ സംരംഭം .2025ഓടെ 750 മില്യണ്‍ ദിര്‍ഹമിന്റെ വാര്‍ഷിക വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വരും മാസങ്ങളില്‍ തന്നെ പുതിയ ഫ്രാഞ്ചൈസികള്‍ തുറക്കാനാണ് പദ്ധതി. അല്‍ നഹ്ദാ, ദേരാ, ബാര്‍ദുബായ്,ഖിസൈസ്,അല്‍ ദൈദ്, റാസല്‍ ഖൈമ, ഉമുല്‍ഖുവൈന്‍, ഫുജൈറ, മുസഫ ഹംദാന്‍ സ്ട്രീറ്റ് തുടങ്ങിയ ഏരിയകളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കൂടുതല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ 00971504644100,00971564776486 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അഫി അഹ്മദ് അറിയിച്ചു. ഈ പദ്ധതി മുഖേന വിവിധ രാജ്യക്കാരായ 600 ഓളം പേര്‍ക്ക് തൊഴില്‍ അവസരം ലഭ്യമാകുമെന്നാണ് കരുതുന്നത്. ഫ്രാഞ്ചൈസി നിക്ഷേപകര്‍ ലാഭത്തിന്റെ ഒരു വിഹിതം ഫ്രാഞ്ചൈസി ഫീആയും ബാക്കിയുള്ളത് നിക്ഷേപകരുമായി പങ്കുവെക്കും.ഒപ്പം എല്ലാ മൂന്ന് മാസവും കൂടുമ്പോഴും കമ്പനി ഓഡിറ്റിംഗും നടത്തുന്ന രീതിയിലാണ് ഇതിന്റെ നടപടിക്രമമെന്ന് അഫിഅഹ്മദ് കൂട്ടിച്ചേര്‍ത്തു.അതിനിടയില്‍ ഫ്രാഞ്ചൈസിക്ക് പുറമേ 50ലധികം പുതിയ ബ്രാഞ്ചുകള്‍ മിഡിലിസ്റ്റിലും ഇന്ത്യയിലുമായി തുടങ്ങാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയാണ് സ്മാര്‍ട്ട് ട്രാവല്‍ മാനേജ്‌മെന്റ്. വാര്‍ത്താ സമ്മേളനത്തില്‍ സഫീര്‍ മെഹ്മൂദ്, മാലിക്ക് ബഡേക്കര്‍, ഷാജഹാന്‍ അഞിലത്ത്, സഫ്‌വാന്‍ എടി, ഷഹ്‌സാദ് എന്നിവരും സംബന്ധിച്ചു.