15ാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് റിയാദില്‍ തുടക്കം
കൊവിഡ് ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
റിയാദ്: 15ാമത് ജി- 20 ഉച്ചകോടിക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഇന്ന് തുടക്കമാവും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. ഇന്നും നാളെയുമാണ് ഉച്ചകോടി നടക്കുന്നത്. കൊവിഡ് ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
'21-ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ തലക്കെട്ട്. യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ജൂണില്‍ ജപ്പാനിലെ ഒസാക്കയില്‍ ചേര്‍ന്ന 14-ാമത് ഉച്ചകോടിയിലാണ് സൗദി അറേബ്യയ്ക്ക് 2020ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.
സൗദി അറേബ്യയ്ക്ക് പുറമെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, ഇന്തോനീസ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, യൂറോപ്യന്‍ യൂനിയന്‍, അര്‍ജന്റീന, ആസ്ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, കൊറിയ, റഷ്യ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി സ്പെയിന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിങ്ങനെ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ജൂണില്‍ ജപ്പാനിലെ ഒസാക്കയില്‍ ചേര്‍ന്ന 14ാമത് ഉച്ചകോടിയിലാണ് സൗദി അറേബ്യയ്ക്ക് 2020 ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.