കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന 16 ഓളം ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാവുന്നു

Update: 2021-01-17 14:02 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒമ്പതുമാസമായി കുടുങ്ങിക്കിടക്കുന്ന 16 ഓളം ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാവുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖൊലൂദ് അല്‍ ഷിഹാബ് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വിഷയത്തില്‍ പരിഹാരമാവുന്നത്.

9 മാസം മുമ്പ് കുവൈത്തിലേക്ക് ചരക്കുമായെത്തിയതായിരുന്നു കപ്പല്‍. കപ്പല്‍ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള നിയമപരമായ തര്‍ക്കത്തെത്തുടര്‍ന്നാണു 16 ഓളം ഇന്ത്യന്‍ നാവികര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കാന്‍ ഇടയായത്. ഷുഐബ തുറമുഖത്താണു കപ്പല്‍ നങ്കൂരമിട്ടത്.

പ്രശ്‌നത്തില്‍ പരിഹാരമില്ലാതായതോടെ ജീവനക്കാര്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് വിഷയത്തില്‍ കുവൈത്ത് മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും ഇടപെടല്‍ നടത്തിയതോടെ പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിയുകയായിരുന്നു.

Tags:    

Similar News