17 പേര്‍ മരിച്ച ദുബയ് ബസ്സപകടം: ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ്

ദുബയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ച സംഭവത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവിനും 50,000 ദിര്‍ഹം പിഴയും നല്‍കാന്‍ ദുബയ് ട്രാഫിക് കോടതി വിധിച്ചു. മരിച്ച ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളായിരുന്നു.

Update: 2019-07-11 18:58 GMT

ദുബയ്: കഴിഞ്ഞ മാസം ദുബയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ച സംഭവത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവിനും 50,000 ദിര്‍ഹം പിഴയും നല്‍കാന്‍ ദുബയ് ട്രാഫിക് കോടതി വിധിച്ചു. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷം റദ്ദാക്കാനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്കെല്ലാവര്‍ക്കും കൂടി 34 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളായിരുന്നു. മസ്‌കത്തില്‍ നിന്നു ദുബയിലേക്ക് വരുമ്പോള്‍ ദുബയ് റാഷിദിയ്യ മെട്രോ സ്‌റ്റേഷന് സമീപമുള്ള ബസ്സുകള്‍ക്ക് അനുമതി ഇല്ലാതെ റോഡില്‍ പ്രവേശിക്കുകയും അവിടെ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചിരുന്നത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍ (40) തൃശ്ശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍, വാസുദേവന്‍ വിഷ്ണുദാസ്, കിരണ്‍ ജോണി, കോട്ടയം സ്വദേശി കെ വിമല്‍ കുമാര്‍, രാജന്‍ പുതിയ പുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഒമാനില്‍ നിന്നു ഈദ് അവധി കഴിഞ്ഞ് വരികയായിരുന്ന 31 യാത്രക്കാരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 6നാണ് അപകടം സംഭവിച്ചത് മുഹമ്മദ് ബിന്‍ സായിദ് ദേശീയ പാതയില്‍ നിന്നും റാഷിദിയ്യ റോഡിലേക്ക് തിരിയുന്നതിന് പകരം അമിത വേഗതയില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം അനുമതിയുള്ള മെട്രോ സ്‌റ്റേഷനിലേക്ക് തിരിഞ്ഞാണ് അപകടം ഉണ്ടാക്കിയത്. മണിക്കൂറില്‍ 40 കി.മി മാത്രം അനുമതിയുള്ള റോഡില്‍ 94 കി.മി വേഗതയിലാണ് െ്രെഡവര്‍ വാഹനം ഓടിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

Tags:    

Similar News