18ന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ദുബയില്‍ സൗജന്യ വിസ
മക്കളുടെ വിസാ ഫീ നല്‍കാനാവാതെ വിഷമിക്കുന്ന രക്ഷിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെങ്കില്‍ അവര്‍ക്കായി ഫീ നല്‍കേണ്ടതില്ല.
ദുബയ്: മക്കളുടെ വിസാ ഫീ നല്‍കാനാവാതെ വിഷമിക്കുന്ന രക്ഷിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെങ്കില്‍ അവര്‍ക്കായി ഫീ നല്‍കേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിസാ ഫീസില്‍ നിന്നുള്ള സൗജന്യം ഇന്നലെ മുതല്‍ മുതല്‍ നിലവില്‍ വന്നു. രാജ്യത്തെ ടൂറിസം മേഖലയെ ഈ നീക്കം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2018 ജൂലൈയിലാണ് ഇതുസംബന്ധിച്ച നിയമം യുഎഇ മന്ത്രിസഭ പാസാക്കിയത്. അഥോറിറ്റിയുടെ ഇചാനലുകളിലൂടെയും സ്മാര്‍ട്ട് ആപ്പായ 'ഐസിഎ യുഎഇ ഇചാനല്‍സ്' മുഖേനയും ഈ സേവനം ലഭിക്കുന്നതാണ്.