2,500 തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങി; കര്‍ഫ്യൂവില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം

സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഇളവുകളിലും മാറ്റംവരുത്തിയാതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

Update: 2020-05-02 14:24 GMT

ദമ്മാം: കൊവിഡ് 19 പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും 2,500 തൊഴിലാളികള്‍ അടുത്ത ദിവസങ്ങളിലായി നാടുകളിലേക്കു മടങ്ങി. വിദേശതൊഴിലാളി പാര്‍പ്പിട കോ-ഓഡിനേഷന്‍ മേധാവി അറിയിച്ചതാണിത്. ഈജാര്‍ പദ്ധതിയില്‍ 1.7 ലക്ഷം മുറികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 8,000 പാര്‍പ്പിടങ്ങള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍പ്പിടങ്ങളില്‍ 1,860 പ്രത്യേക മുറികള്‍ കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

സമിതിയുടെ കീഴില്‍ ദിവസവും 40,000 ഭക്ഷണക്കിറ്റുകള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തുവരുന്നു. അതേസമയം, സൗദിയില്‍ കര്‍ഫ്യൂ നിയമത്തില്‍ മാറ്റംവരുത്തിയിട്ടില്ലന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഇളവുകളിലും മാറ്റംവരുത്തിയാതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കര്‍ഫ്യൂ നിയമത്തില്‍ മാറ്റംവരുത്തിയെന്നും മസ്ജിദുകളില്‍ നമസ്‌കാരം പുനരാരംഭിച്ചെന്നും വീഡിയോ സന്ദേശം പ്രചരിപ്പിച്ച സ്വദേശിയെ റിയാദില്‍ അറിസ്റ്റുചെയ്തു. 

Tags:    

Similar News