4128 പേര്‍ക്ക് കൂടി സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു.

Update: 2020-07-04 13:59 GMT

ദമ്മാം: സൗദിയില്‍ 4128 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് 19 മൂലം മരണം സംഭവിച്ചവരുടെ എണ്ണം 1858 ആയി. 2642 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് 19 സുഖപ്പടുന്നവരുടെ എണ്ണം 143256 ആയി ഉയര്‍ന്നു. 60815 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2295 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപോര്‍ട്ട് വിവരം. റിയാദ്. 360, ദമ്മാം 315, ഹുഫൂഫ് 217,ഖതീഫ് 214, മക്ക212, തായിഫ് 204, ഖമീസ് മുശൈത് 201, മുബ്‌റസ് 175, ജിദ്ദ 169, കോബാര്‍ 151 മദീന 142, ദഹ്‌റാന്‍ 140,അബ്ഹാ 125, ഖര്‍ജ് 107, ബീഷ 104, നജ്‌റാന്‍ 90,ബുറൈദ 71, ഹഫര്‍ബാതിന്‍ 67, അഹദ് റഫീദ 61, ഉയൂണ്‍ 46, തബൂക് 44, ഹായില്‍ 43, വാദി ദവാസിര്‍ 42, ഉനൈസ 39, നമാസ് 36, ജുബൈല്‍ 32, സഫ്‌വ32, ഷര്‍വ 32.


Tags:    

Similar News