കൂട്ടായി സ്വദേശി ഖത്തറില്‍ നിര്യാതനായി

ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി നസറുല്ലയുടെ സഹോദരനാണ്.

Update: 2021-04-11 16:58 GMT

കൂട്ടായി: കൂട്ടായി സ്വദേശിയും ഖത്തര്‍ സനയ്യയില്‍ ഓട്ടോ മൊബൈല്‍ കമ്പനി ജീവനക്കാരനും ഖത്തര്‍ ഒഐസിസി ഭാരവാഹിയുമായ പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകന്‍ അഫ്‌സല്‍ (42) ഖത്തറില്‍ നിര്യാതനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി നസറുല്ലയുടെ സഹോദരനാണ്.

ഭാര്യ ജസീറ ആലത്തിയൂര്‍. മക്കള്‍: ലിയ ഫാത്തിമ, അനല്‍ അബൂബക്കര്‍. മാതാവ്: മറിയം ബീവി. സഹോദരങ്ങള്‍: പരേതനായ റഹീം, സദിഖ്, ജൈസല്‍ ബാബു, ഫാത്തിമ ബീഗം, ഫൗസിയ, റജീന. ഖത്തറിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂട്ടായി പുതിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബര്‍ അടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News