തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ ജിദ്ദയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍
തിരൂരങ്ങാടി സ്വദേശി എം വി റാഷിദിന്റെ ഭാര്യ മുബഷിറയാണ് (24) മരിച്ചത്.
ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ ജിദ്ദ ബാഗ്ദാദിയയില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി എം വി റാഷിദിന്റെ ഭാര്യ മുബഷിറയാണ് (24) മരിച്ചത്.ബാഗ്ദാദിയ മദീന റോഡിലുള്ള സിറ്റി മാക്സിന് പിറക് വശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന ഫ്ലാറ്റില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് റാഷിദ് ജിദ്ദയിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് നാല് മാസം പ്രായമായ ഒരു ആണ്‍കുട്ടിയും (ഇസിന്), അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയും (ഇസ്സ) ഉണ്ട്. കുടുംബം സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. സാമ്പത്തിക പ്രയാസം നേരിട്ടിരുന്നു എന്ന് അറിയുന്നു. കുടുംബത്തിന്റെ സന്ദര്‍ശക വിസയുടെ കാലാവധി കിഴിഞ്ഞിട്ടുണ്ട്. പിതാവ് ഹംസ അരീക്കന്‍. മാതാവ് എ ടി ഷംഷാദ്. മൃതദേഹം രാത്രി ഒരുമണിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുന്നു.