നടി മംമ്തയുടെ ആദ്യ വീഡിയോ ആല്‍ബം പുറത്തിറക്കി
കൊവിഡ്-19 ലോക്ക് ഡൗണിന് ഒരാഴ്ച മുമ്പ് ദുബയിലെ 16 കേന്ദ്രങ്ങളില്‍ ചിത്രീകരിച്ച 7 മിനിറ്റോളം ദൈര്‍ഘ്യമുള്ള സംഗീത ഹ്രസ്വചിത്രം ഒരുക്കിയത് ദുബയില്‍ ജോലിചെയ്യുന്ന സചിന്‍ രാമദാസാണ്.
ദുബയ്: ദുബയിലെ ഒരു യുവാവിന്റെയും യുവതിയുടെയും അലച്ചിലും അപ്രതീക്ഷിതമായി ഇരുവരും വ്യത്യസ്ത ബിന്ദുവിലെത്തിച്ചേരുന്നതുമായ കഥ പറയുന്ന ''തേടല്‍'' എന്ന വീഡിയോ സംഗീതചിത്രം യു ട്യൂബില്‍ റിലീസായി. നടി മമ്ത മോഹന്‍ദാസ് പാടി അഭിനയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് നടിയുടെ ആദ്യവീഡിയോ ആല്‍ബമാണ്. ദുബയില്‍ ജോലിചെയ്യുന്ന സചിന്‍ രാമദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിന് ഗായകന്‍ സചിന്‍ വാര്യര്‍ സംഗീതം നല്‍കി. മംമ്തയുടെ കൂടെ സചിന്‍ പാടുകയും ചെയ്തിട്ടുള്ള ചിത്രം ഇതിനകം വൈറലായി.
കൊവിഡ്-19 ലോക്ക് ഡൗണിന് ഒരാഴ്ച മുമ്പ് ദുബയിലെ 16 കേന്ദ്രങ്ങളില്‍ ചിത്രീകരിച്ച 7 മിനിറ്റോളം ദൈര്‍ഘ്യമുള്ള സംഗീത ഹ്രസ്വചിത്രം ഒരുക്കിയത് ദുബയില്‍ ജോലിചെയ്യുന്ന സചിന്‍ രാമദാസാണ്. തമിഴ്‌നാട് സ്വദേശി അര്‍ജുന്‍ രാമനാണ് മംമ്തയോടൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനു എലിസബത് ജോസ് ഗാനരചന നിര്‍വഹിച്ചു.
7 മീഡിയ, നികോണ്‍ മിഡിലീസ്റ്റ്, മിനി ശര്‍മ, സചിന്‍ രാമദാസ്, ഐവര്‍ ഗ്രേഷ്യസ്, കേശവ് പുരുഷോത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എഡിറ്റിങ്: സജാദ് അസീസ്. കളറിസ്റ്റ്: ജിജോ വര്‍ഗീസ്. ഛായാഗ്രഹണം: മാര്‍ക് ഹോബ് സണ്‍. സൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംമ്ത മോഹന്‍ദാസ്, സചിന്‍ രാമദാസ്, നരേന്ദ്ര മേനോന്‍, കേശവ് പുരുഷോത്, ഐവര്‍ ഗ്രേഷ്യസ്, അര്‍ജുന്‍ രാമന്‍, സചിന്‍ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.