ഒരിടവേളയ്ക്ക് ശേഷം സൗദിയില്‍ കൊവിഡ് വ്യാപനത്തില്‍ വര്‍ധന
പുതിയതായി 146 പേരിലാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ ഒരിടവേളയ്ക്കു ശേഷം കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു. പുതിയതായി 146 പേരിലാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞെട്ടിക്കുന്ന പ്രതിദിന കണക്കാണിത്. നിലവിലെ രോഗികളില്‍ 99 പേര്‍ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,50,988 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,30,178 ആണ്. അതോടെ ആകെ മരണസംഖ്യ 8,864 ആയി. ഇന്ന് രാജ്യത്ത് ആകെ 32,413,727 കോവിഡ് പിസിആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,946 പേരില്‍ 31 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.