എല്ലാ ഉംറ തീര്‍ത്ഥാടകരേയും ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 185 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചക്ക് 2:35 ന് യാത്രയാക്കിയതോടെ സൗദിയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കുടുങ്ങി കിടന്ന അവസാന സംഘവും നാട്ടിലെത്തി.

Update: 2020-03-18 16:43 GMT

ജിദ്ദ: ഉംറ നിര്‍വ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും സൗദിയില്‍ എത്തിയിരുന്ന മുഴുവന്‍ തീര്‍ത്ഥാടകരേയും നാട്ടിലെത്തിച്ചുവെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 185 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചക്ക് 2:35 ന് യാത്രയാക്കിയതോടെ സൗദിയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കുടുങ്ങി കിടന്ന അവസാന സംഘവും നാട്ടിലെത്തി.


 ഇതോടെ 3035 ഇന്ത്യന്‍ ഉംറ തീര്‍ഥാടകരെ ഒഴിപ്പിക്കുന്നതിന്റെ അവസാന ഘട്ടം ഇന്ന് സമാപിച്ചു എന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സഹായ കേന്ദ്രം തുറന്ന ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. 2020 ഫെബ്രുവരി 27 മുതല്‍ എല്ലാ ഉംറ തീര്‍ഥാടകരുടെയും (ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ) സൗദിയിലേക്കുള്ള വരവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ശേഷം കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 15 മുതല്‍ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉംറ തീര്‍ഥാടകരെ വഹിച്ചതിന് 2020 ഫെബ്രുവരി 27 വരെ രാജ്യത്ത് എത്തി 2020 മാര്‍ച്ച് 28 വരെ മടങ്ങാന്‍ സമയ മുണ്ടായിരുന്ന്‌നവര്‍ക്ക് തിരികെ ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചു.


എല്ലാ എയര്‍ലൈന്‍സിനും സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഇന്ത്യ ഗവെര്‍മെന്റ് പ്രത്യേക നന്ദി അറിയിച്ചു . സുരക്ഷിതമായി നാട്ടില്‍ എത്തിച്ച ഇന്ത്യന്‍ ഭരണകൂടത്തിന് തീര്‍ത്ഥാടകര്‍ പ്രത്യേക നന്ദി അറിയിച്ചു.


Tags:    

Similar News