ഈ സീസണിലെ വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മക്കയില്‍
ശനിയാഴ്ച മുതലാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. മസ്ജിദുല്‍ ഹറാമും പരിസരവും ഉംറക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.
മക്ക: വിദേശത്ത് നിന്നെത്തിയ ഈ സീസണിലെ ആദ്യ ഉംറ സംഘത്തെ ഇരുഹറംകാര്യ വിഭാഗം മസ്ജിദുല്‍ ഹറാമില്‍ സ്വീകരിച്ചു. ശനിയാഴ്ച മുതലാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. മസ്ജിദുല്‍ ഹറാമും പരിസരവും ഉംറക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.
മത്വാഫിന്റെ മുറ്റവും ഗ്രൗണ്ട് ഫ്‌ളോറും ഉംറക്കാര്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. ഉംറക്കാരല്ലാത്ത ത്വവാഫ് ചെയ്യുന്നവര്‍ക്ക് ഒന്നാം നിലയും കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല ഭാഗവുമാണ് തീരുമാനിച്ചിരിക്കുന്നത്. പള്ളിയുടെ മുറ്റം നിസ്‌കരിക്കുന്നവര്‍ക്ക് മാത്രമാണ്. കിംഗ്ഫഹദ്, ബാബുസ്സലാം, ബാബുഅജ്‌യാദ് എന്നീ പ്രധാന വാതിലുകള്‍ വഴിയാണ് ഉംറക്കാര്‍ പ്രവേശിക്കേണ്ടത്.