സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം അരുണ്‍ രാഘവന് സമ്മാനിച്ചു

Update: 2021-04-24 16:51 GMT

അജ്മാന്‍: ഈ വര്‍ഷത്തെ സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം ഏഷ്യാനെറ്റ് ഗള്‍ഫ് ബ്യൂറോ ചീഫ് അരുണ്‍ രാഘവന് സമ്മാനിച്ചു. യുവ കലാ സാഹിതി ഷാര്‍ജ യൂനിറ്റ് കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ലളിത ചടങ്ങില്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ രമേശ് പയ്യന്നൂര്‍ 2021 ദിര്‍ഹമും ശില്‍പവുമടങ്ങിയ പുരസ്‌കാരം സമര്‍പ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി കെ ചന്ദ്രപ്പന്‍ അനുസ്മരണ പ്രഭാഷണം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി കെ വിനോദന്‍ നിര്‍വഹിച്ചു. ജൂറി അംഗം ജലീല്‍ പട്ടാമ്പി അവാര്‍ഡ് പ്രഖ്യാപനം നടത്തി. ജിബി ബേബി അധ്യക്ഷത വഹിച്ചു. ജൂറി അംഗങ്ങളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കര്‍, നമിത സുബീര്‍, ഐഎസ്‌സി അജ്മാന്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, വിനോദന്‍, പ്രദീഷ് ചിതറ, സുബീര്‍ അരോള്‍, അഭിലാഷ് ശ്രീകണ്ഠപുരം പങ്കെടുത്തു.

    യുവ കലാ സാഹിതി ഷാര്‍ജയുടെ 'സാഹിതി.കോം' വെബ് മാഗസിന്‍ പ്രകാശനം രമേശ് പയ്യന്നൂര്‍, അരുണ്‍ രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അരുണ്‍ രാഘവന്‍ മറുപടി പ്രസംഗം നടത്തി. പി കെ മേദിനി ഗായക സംഘം 'അതിജീവിക്കും നമ്മള്‍ ഈ കൊറോണക്കാലം കൈ കോര്‍ക്കും കാലമിനിയും വരും' എന്ന ഗാനാവതരണത്തോടെ പരിപാടി സമാപിച്ചു.

Arun Raghavan received the CK Chandrappan Smriti Award

Tags:    

Similar News