റാസല്‍ഖൈമയില്‍ ഒന്നരമാസം പ്രായമുള്ള കുട്ടി നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചു
റാസല്‍ഖൈമ:റാസല്‍ഖൈമയില്‍ ഒന്നരമാസം പ്രായമുള്ള കുട്ടി വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടനെ തന്നെ റാസല്‍ഖൈമയിലെ സഖര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരിക്കുകയായിരുന്നു.
ഈ വര്‍ഷമാദ്യം മറ്റൊരു എമിറാത്തി കുട്ടിയും ഇതുപോലെ താമസസ്ഥസ്ഥലത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചിരുന്നു.താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും നീന്തല്കുളങ്ങളില് മുങ്ങിമരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.