മസ്‌കത്ത്: സോഷ്യല്‍ ഫോറം ഒമാനും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാംപിന്റെ മൂന്നാംഘട്ടം മബേലയിലും സുവൈഖിലും നടന്നു.
മബേലയിലെ മോഡേണ്‍ അല്‍ സലാമപോളിക്ലിനിക്കില്‍ രാവിലെ 10 മുതല്‍ ആരംഭിച്ച ക്യാംപില്‍157 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 145 പേരില്‍ നിന്നും രക്തം സ്വീകരിക്കരിച്ചു. സുവൈഖിലെ അല്‍ മിസ്‌ക്ക് മെഡിക്കല്‍ സെന്ററില്‍ രാവിലെ മുതല്‍ ആരംഭിച്ച ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത 111 പേരില്‍ 100 പേരുടെ രക്തവും സ്വീകരിച്ചു. രജിസ്ട്രേഷന്‍ മുതല്‍ സമാപനം വരെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുള്ള സംഘാടകരുടെ കൃത്യമായ പ്രവര്‍ത്തനം കൂടുതല്‍ പേര്‍ക്ക് രക്തം നല്‍കാന്‍ സഹായകമായി. പ്രസ്തുത രക്തദാന ക്യാംപുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തന്ന മെഡിക്കല്‍ സെന്ററുകള്‍ക്ക് സോഷ്യല്‍ ഫോറം പ്രതിനിധികള്‍ ഉപഹാരം നല്‍കി. ഡൊണേഷന്‍ ക്യാംപയിന്റെ ഭാഗമായി സഹകരിച്ച എല്ലാ രക്തദാതാക്കള്‍ക്കും സോഷ്യല്‍ ഫോറം ഒമാന്‍ നന്ദി അറിയിച്ചു.