കള്ളവോട്ട്: ജനവിധിയെ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഒരുഭാഗത്ത് വിഭജനത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം ഉയര്‍ത്തിവിട്ട് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയും മറുഭാഗത്ത് കള്ളവോട്ടിലൂടെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളും ഒരുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ദമ്മാം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ ഫാസിസത്തിനെതിരേ ജനാധിപത്യം സംരക്ഷിക്കാന്‍ വോട്ടുതേടിയ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ കാപട്യം പുറത്തായെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരുഭാഗത്ത് വിഭജനത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം ഉയര്‍ത്തിവിട്ട് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയും മറുഭാഗത്ത് കള്ളവോട്ടിലൂടെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളും ഒരുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഇത്രയധികം ഭീഷണി നേരിട്ട കാലഘട്ടം ഇത് മുമ്പുണ്ടായിട്ടില്ല. ജനാധിപത്യം അട്ടിമറിക്കാനുള്ള ഇത്തരം കുല്‍സിതനീക്കങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.
കള്ളവോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേയും അതിന് കൂട്ടുനിന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷവും കര്‍ശനവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കോവ് അധ്യക്ഷത വഹിച്ചു. ഖാലിദ് ബാഖവി തിരുവനന്തപുരം, സജീര്‍ തിരുവനന്തപുരം, അന്‍ഷാദ് ആലപ്പുഴ, ഷംസുദ്ദീന്‍ പൂക്കോട്ടുപ്പാടം, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, യൂനുസ് എടപ്പാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.