കുവൈത്തിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെക്കൂടി ഉള്‍പ്പെടുത്തി
ആരോഗ്യമന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണു നടപടി. ഇതുപ്രകാരം കൊവിഡ് വ്യാപനത്തിനു ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുനൈറ്റഡ് കിങ്ഡവും ഉള്‍പ്പെടും.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെക്കൂടി ഉള്‍പ്പെടുത്തി സിവില്‍ വ്യോമയാന അധികൃതര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണു നടപടി. ഇതുപ്രകാരം കൊവിഡ് വ്യാപനത്തിനു ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുനൈറ്റഡ് കിങ്ഡവും ഉള്‍പ്പെടും.
ഇതോടെ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെടെ 35 ആയി ഉയര്‍ന്നു. ഇതോടെ ബ്രിട്ടനില്‍നിന്നും കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ പ്രവേശന വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ഇടത്താവളമായി കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ. ബ്രിട്ടനില്‍ വൈറസ് വ്യാപനം ശക്തമാവുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ലണ്ടനിലും പരിസരപ്രദേശങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ, ക്രിസ്മസ് അവധി ദിനങ്ങളോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്കും തടസ്സം നേരിടും.