പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ വെട്ടി മുറിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് പിസിഎഫ്
പൗരന്മാരെ രണ്ടായി തരം തിരിച്ച് നാടിനെ വെട്ടിമുറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ താറുമാറാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ദമ്മാം: മതേതര ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് എന്ന് (പീപ്പിള്‍സ് കള്‍ചറല്‍ ഫോറം) പിസിഎഫ് അല്‍ ഖോബാര്‍ മേഖല കമ്മിറ്റി ആരോപിച്ചു. പൗരന്മാരെ രണ്ടായി തരം തിരിച്ച് നാടിനെ വെട്ടിമുറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ താറുമാറാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത ഒരുജനവിഭാഗത്തെ രാജ്യമില്ലാത്ത പൗരന്‍മാരാക്കി മാറ്റുകയാണ് ഫാസിസ്റ്റ് ശക്തികളുടെ ഉദ്ദേശമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ വീണ്ടെടുക്കാന്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് വിപുലമായ ജനകീയപ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പി ടി കോയ പൂക്കിപറമ്പ് അധ്യക്ഷത വഹിച്ചു, ഷംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, നിസാം വെള്ളാവില്‍, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, ഷാജഹാന്‍ കൊട്ടുകാട്, അഷറഫ് ശാസ്താംകോട്ട, മുസ്തഫ പട്ടാമ്പി, സലീം ചന്ദ്രാപ്പിന്നി, അഫ്‌സല്‍ ചിറ്റുമൂല പങ്കെടുത്തു. നവാസ് ഐസിഎസ്, യഹിയ മുട്ടയ്ക്കാവ് സംസാരിച്ചു.