കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചമുതല്‍ കടപ്പുറത്തേക്കെത്തും. സമസ്ത നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എംപിമാരും സംബന്ധിക്കും. വൈകീട്ട് 5ന് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും. സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ഇന്നലെ ജുമുഅ ഖുത്തുബക്ക് മുന്നോടിയായി പള്ളികളില്‍ പ്രഭാഷണം നടന്നിരുന്നു.