കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്: അപേക്ഷകര്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം. അപേക്ഷകള്‍ എംബസി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരയാവര്‍ക്ക് സഹായങ്ങള്‍ അനുവദിക്കും. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്കു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ, സമര്‍പ്പിച്ച മിക്ക അപേക്ഷകളിലും പൂര്‍ണമായ വിലാസമോ ടെലഫോണ്‍ നമ്പറോ ഇല്ലാത്തതിനാല്‍ അപേക്ഷകരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇതുകാരണം അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നില്ല. ഇതിനാല്‍ അപേക്ഷകര്‍ കൃത്യമായ നമ്പറുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.
Community Welfare Fund: Indian Embassy in Kuwait urges applicants to provide complete information