കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; പുതുതായി 740 പേര്‍ക്ക് രോഗബാധ
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 383 ആയി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നയാളാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 383 ആയി.
487 സ്വദേശികള്‍ അടക്കം 740 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 53580 ആയി.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വ്വാനിയ 125, അഹമദി 248, ഹവല്ലി 115, കേപിറ്റല്‍ 87, ജഹറ 165
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം:
അയൂണ്‍ 24, തൈമ 27, ഖസര്‍ 29, സബാഹിയ 31, ഖുസൂര്‍ 22.
ഇന്ന് 527 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 43214 ആയി. ആകെ 9983 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 157 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.