കൊറോണ: കണ്ണൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു
കടുത്ത പനിയെ തുടര്‍ന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കണ്ണുര്‍: കൊളയാട് സ്വദേശി ഹാരിസ് (36) യുഎഇയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കടുത്ത പനിയെ തുടര്‍ന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. 16 വര്‍ഷമായി യുഎഇയിലുള്ള ഹാരിസ് തലാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അജ്മാന്‍ സോണ്‍ പിആര്‍ഒയും ഏരിയാ മാനേജറുമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ജസ്മിന. മക്കള്‍: മുഹമ്മദ് ഹിജാന്‍, ശൈഖ ഫാത്തിമ