കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു
കോഴിക്കോട് ഫറോക്ക് സ്വദേശി കിണറ്റുംകര ഭുവനരാജന്‍ അപ്പൂട്ടി (55) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയേറ്റ് ചികില്‍സയില്‍ ആയിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി കിണറ്റുംകര ഭുവനരാജന്‍ അപ്പൂട്ടി (55) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. കൊവിഡ് ബാധയേറ്റ് ഒരു മാസത്തോളമായി മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു ഇദ്ദേഹം. സ്വകാര്യ സ്ഥാപനത്തില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ മിനി. മകള്‍ അഞ്ജന. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.