കൊറോണ: കുവൈത്തില്‍ ഇന്നു മൂന്നു പേര്‍ കൂടി മരിച്ചു
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 396 ആയി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 396 ആയി. 421 സ്വദേശികള്‍ അടക്കം 666 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 56174 ആയി.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വ്വാനിയ 121, അഹമദി 199, ഹവല്ലി 93, കേപിറ്റല്‍ 108, ജഹറ 145.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം:
സഅദ് അബ്ദുല്ല 32, അയൂണ്‍ 22, ഖൈറവാബ് 23, ജിലീബ് 19, ഫഹാഹീല്‍ 21, സബാഹിയ 21.
805 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 46161 ആയി. ആകെ 9617പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 156 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.